ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ത്രീകളെ ശക്തരാക്കുന്ന ഒരു ഉപകരണമാണോ, അതോ ജനപ്രിയതയുടെ പേരിൽ അവർ തന്നെ സ്വയം ഒരു കാഴ്ചവസ്തുവായി മാറ്റുന്ന പുതിയൊരു സാമൂഹിക കുടുക്കാണോ എന്ന ചോദ്യമാണ് ഈ ലേഖനം ഉയർത്തുന്നത്. പുരുഷനെ കുറ്റപ്പെടുത്തുന്ന ലളിതമായ നാരായണങ്ങളിൽ നിന്ന് മാറി, സോഷ്യൽ മീഡിയയും "എ ഐയും" ഉപയോഗിച്ച് സ്ത്രീകൾ തന്നെ സൃഷ്ടിക്കുന്ന ഡിജിറ്റൽ തിരിച്ചറിവുകളും അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങളും വിമർശനാത്മകമായി പരിശോധിക്കുന്ന ഒരു മലയാളം അഭിപ്രായ ലേഖനം.

 

സ്ത്രീ എന്നു സ്വാതന്ത്രമാണ്.

അത് ഇന്നലെയുടെ സ്വപ്നമല്ല; ഇന്നത്തെ യാഥാർത്ഥ്യമാണ്.

പഴയകാലത്തെ പോലെ സ്ത്രീയെ നിയന്ത്രിക്കാനും അടിച്ചമർത്താനും ഇനി എളുപ്പമല്ല. എന്നാൽ അതുകൊണ്ട് അതിക്രമങ്ങൾ അവസാനിച്ചു എന്നു കരുതുന്നത് വലിയൊരു തെറ്റാണ്. അതിക്രമങ്ങൾ രൂപം മാറ്റുകയാണ് — കൂടുതൽ അപകടകരമായ, കൂടുതൽ കാണാനാകാത്ത രീതികളിലേക്ക്

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ വൻ സോഷ്യൽ മീഡിയ കാലഘട്ടം കഴിഞ്ഞ്, ഇതാ ഇപ്പോൾ "എ ഐ " വിപ്ലവം. ഒരു മരുമറക്കൽ സമരം പോലും സ്വപ്നത്തിൽ കാണേണ്ടി വരാത്ത വിധം, സ്ത്രീകളുടെ ശരീരവും മുഖവും വ്യക്തിത്വവും വീണ്ടും വീണ്ടും ചൂഷണം ചെയ്യപ്പെടുന്ന കാലം.

ഫോട്ടോകളും വീഡിയോസും ഉപയോഗിച്ച് പഴയ മോർഫിങ് പോലുള്ള രീതികൾക്കപ്പുറം, സ്ത്രീയെ അവൾ ഒരിക്കലും ആഗ്രഹിക്കാത്ത രൂപങ്ങളിലേക്ക് മാറ്റാൻ "എ ഐ " ക്ക് കഴിയുന്നു.

ഇത് ആരും നിർബന്ധിച്ച് ചെയ്യുന്ന കാര്യമല്ല.

ഇവിടെ പുരുഷൻ ഉപയോഗിക്കുന്നതിനു മുമ്പേ,

സ്ത്രീ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്വന്തം മുഖവും ശരീരവും മാറ്റുന്നു, ഇത് വെറും സാങ്കേതിക മുന്നേറ്റമല്ല ഒരു നിശ്ശബ്ദമായ അക്രമം തന്നെയാണ്.

നടൻ ഭാഷ ഉപയോഗം കൈ ഒഴിഞ്ഞു പോയി എന്നുകരുതി ഇരിക്കുകയാണ് "വട" "ചാല് " "അപ്പം" "കെളവൻ" "കക്ഷം " തുടങ്ങിയ മുമ്പേ ഫയർ, മുത്തുച്ചിപ്പി തുടങ്ങിയ രസികൻ ചൂടൻ വരികൾ പോലെ ഒള്ളവര് പോലും ഉപയോഗിക്കാതെ വെറും ദാരുണമായേ ശൈലിക്കൾ, നേരിട്ട് ശരീരത്തെ മാത്രം ലക്ഷ്യമിടുന്ന ഭാഷ.

പുരുഷന് ഇത് ഒരു ദ്രവാക രൂപം സൃഷ്ടിക്കാൻ ഒള്ളെ അവസരം തന്നെ ആണ് എന്നാൽ സ്ട്രിപ്പ്ചാറ്റ് പോലെ ഒള്ളെ വൻ മീഡിയ കണക്കിൽ എടുക്കാതെ ഒള്ളെ ഈ പോക്ക് വളരെ കഷ്ടം തനെ ആക്കുന്നു.

ഭാവിയിൽ പോൺ സ്റ്റാർസും, വാഴൻ ബുദ്ധിമുട്ടും എന്ന ഭാവം തന്നെയാണ് ഈ "എ ഐ" വിപ്ലവം സൃഷ്ടിക്കുന്നത്. സ്ത്രീയെ ഒരു മനുഷ്യനായി കാണാതെ, ഒരു ഉൽപ്പന്നമാക്കുന്ന ഭാവം സൃഷ്ടിക്കുന്ന "എ ഐ " ഇല്ലാ.

ധനസമ്പത്തിനെക്കാൾ ഉപരി ഒരു ലക്ഷ്യം ഉള്ളതുപോലെ ഒരു “ഡാറ്റ”, ഒരു “കണ്ടന്റ്”, ഒരു “വിസ്വൽ” ആയി മാത്രം കാണുന്ന സമീപനം, ഇൻസ്റ്റാഗ്രാം ഇതിനു മുൻപന്തിയിൽ തന്നെ. ധനസമ്പത്തിനെക്കാൾ ഉപരി ഒരു ലക്ഷ്യം ഉള്ളതുപോലെ തന്നെ തനെ നടക്കുന്ന പ്രോംപ്റ്റിംഗ് ആണ് ഇന്ന് നടക്കുന്നത്.

ആരും കൊതിച്ചു പോകുന്ന മുഖം, ആവശ്യപ്പെടുന്ന “നുഡിറ്റി”, ഇതെല്ലാം “കണ്ടന്റ് ” ആയി നിർമ്മിക്കപ്പെടുന്നു പലപ്പോഴും സ്ത്രീകൾ തന്നെയാണ് അതിന്റെ നിർമ്മാതാക്കൾ. ഇതിന്റെ നടുവിൽ നമ്മുക്ക് ആശ്രയിക്കാവുന്ന ഒരു പ്രതീക്ഷ മാത്രമേയുള്ളൂ: ഒരു സ്ത്രീ, മറ്റൊരു സ്ത്രീക്ക് സഹായമാകുന്നത്. പക്ഷേ ചോദ്യമിതാണ് 

എന്തിനാണ് സ്ത്രീയുടെ ശക്തി, വീണ്ടും ശരീരത്തിലേക്ക് ചുരുക്കപ്പെടുന്നത്?

പോപ്പുലാരിറ്റിയാണ് മറ്റൊരു ലക്ഷ്യം അതിൽ സംശയമില്ല.

സിനിമ നായകി തര നിര ഇടിഞ്ഞപ്പോൾ, സോഷ്യൽ മീഡിയ വളർന്നത് പോലെ, ഇതും മുൻനിരയിലേക്ക് വരുകയാണ്. പക്ഷേ അതിന്റെ വില, സ്ത്രീകളാണ് നൽകുന്നത്. ചിന്തിക്കേണ്ടത് ഇതാണ് —

ഈ വളർച്ച സ്ത്രീകളെ എവിടേക്ക് കൊണ്ടുപോകുന്നു? ഇത് ശക്തി തത്വം അല്ല.