ഡിറ്റർമിനിസം വിദ്യാഭ്യാസത്തിന്റെ അടിത്തറയാണ്; സ്റ്റോകാസ്റ്റിക് പ്രോസസ്സുകൾ ശാസ്ത്രത്തിന്റെ നിലയാണ്; കോൺസയസ് ആയുള്ള റിസർച്ച് ആണ് ശാസ്ത്രീയ ഗവേഷണം.

 

ശാസ്ത്രം” എന്ന പദം ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും,
അത് ഏത് നിലയിൽ പ്രവർത്തിക്കുന്നു എന്ന കാര്യത്തിൽ
വലിയ ആശയകുഴപ്പം നിലനിൽക്കുന്നു.
വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം
ഇവ മൂന്നു ഒരേ കാര്യമാണെന്ന പോലെ
പലപ്പോഴും സംസാരിക്കപ്പെടുന്നു.

ഈ ലേഖനം ലളിതമായെങ്കിലും കർക്കശമയെ നിലപാട് മുന്നോട്ടുവയ്ക്കുന്നു

വിദ്യാഭ്യാസത്തിന്റെ അടിത്തറ

വിദ്യാഭ്യാസം പ്രവർത്തിക്കുന്നത് ഡിറ്റർമിനിസം എന്ന ആശയത്തെ അടിസ്ഥാനമാക്കിയിട്ടാണ്. സൂത്രപൂർവം കണക്കാക്കിയ രീതികൾ അഥവാ നിർണ്ണായക പ്രക്രിയ. എവിടെ കാരണം നിശ്ചിതമാണ് → ഫലവും നിശ്ചിതമാണ്, ഫലം മുൻകൂട്ടി നിശ്ചയികുക എന്ന ലക്ഷ്യം, സിലബസ്, പാഠപുസ്തകങ്ങൾ, പരീക്ഷകൾ, മൂല്യനിർണയം ഇവയെല്ലാം ക്രമവും ആവർത്തനവും ആവശ്യപ്പെടുന്ന സംവിധാനങ്ങളാണ്. അതിനാൽ determinism പ്രായോഗിക അടിസ്ഥാനം ആകുന്നു. ശാസ്ത്രം കണ്ടെത്തിയ ഒരു പ്രത്യേകമായ പ്രവർത്തനരീതി. വിദ്യാഭ്യാസം ഒരു സാമൂഹിക സംവിധാനമാണ്. അത് പ്രവർത്തിക്കാൻ ചില അടിസ്ഥാന അനുമാനങ്ങൾ ആവശ്യമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഡീറ്റെർമിനിസം എന്ന ആശയമാണ്. വിദ്യാഭ്യാസം നടക്കാൻ, അറിവ് കൈമാറാൻ, പരിശീലനം നൽകാൻ ഡീറ്റെർമിനിസം എന്ന ആശയം താൽക്കാലികമായി സ്വീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഡീറ്റെർമിനിസം വിദ്യാഭ്യാസത്തിന്റെ അടിത്തറയാകുന്നത്. ഒരു വിദ്യാർത്ഥിക്ക് ഒരേ പാഠം, ഒരേ രീതിയിൽ, ഒരേ ഘടനയിൽ പഠിപ്പിച്ചാൽ സമാനമായ പഠനഫലങ്ങൾ പ്രതീക്ഷിക്കാം എന്നതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ധാരണ. സിലബസ് രൂപീകരണം, പാഠപുസ്തകങ്ങൾ, അധ്യാപനരീതികൾ, പരീക്ഷകളും മൂല്യനിർണയ സംവിധാനങ്ങളും  ഇവയെല്ലാം ഈ ധാരണയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. വിദ്യാഭ്യാസം പ്രവർത്തിക്കുന്ന ഡിറ്റർമിനിസ്റ്റിക് പ്രക്രിയകളെ ആശ്രയിച്ചാണ്. പ്രവർത്തന്ന പരുതികളോട് ഡീറ്റെർമിനിസം ഇതുവരെ ശാസ്ത്രത്തിൽ നിശപിച്ചത്: ലോകത്തിലെ സ്ഥിരമായ ബന്ധങ്ങൾ കണ്ടെത്തുക “ഒരേ കാരണത്തിന് ഒരേ ഫലം തുടങ്ങിയ ന്യൂട്ടോണിയൻ ഭൗതിക ശാസ്ത്രം എല്ലായിടത്തും പ്രവർത്തിക്കില്ല പ്രത്യേകിച്ച്: relativistic scale& quantum scale

𝐸=𝑚𝑐2 പോലുള്ള ഡീറ്റെർമിനിസടിക്കറ്റ് റിലേഷൻസ് നിർവ്വചിക്കുക ശരിയായ റിലേറ്റിവിറ്റി തന്നെ വ്യക്തമാക്കുന്നു ഇത് എഡ്യൂക്കേഷൻ അല്ലങ്കിൽ ശാസ്ത്ര മുന്നേറ്റം.

കൃത്യമായ പ്രവചനം or സ്റ്റോക്സ്റ്റിക് പ്രോസസ്സ് or ക്വാണ്ടും മെക്കാനിക്സ് പിന്നെയും ബാക്കി ആണ്, ഇവിടെ വിദ്യാഭ്യാസത്തിൽ നിന്ന് ശാസ്ത്രത്തിലേക്കാണ് മാറുന്നത്, ഇത് ഡീറ്റെർമിനിസം വിദ്യാഭാസത്തിന്റെ ആധാരം ആക്കി, ശാസ്ത്രം അല്ലലെ കോൺസയസ് പോളിസിസ് സഹായത്തോടെ.

 

ശാസ്ത്രത്തിന്റെ നില

ശാസ്ത്രം പ്രവർത്തിക്കുന്ന നില വിദ്യാഭ്യാസത്തേക്കാൾ വ്യത്യസ്തമാണ്. അനിശ്ചിതത്വം, വ്യതിയാനം, സാധ്യത ഇവ പ്രകൃതിയുടെ അടിസ്ഥാന സ്വഭാവങ്ങളാണ്. ക്വാണ്ടം മെക്കാനിക്സ് മുതൽ പരിസ്ഥിതി ശാസ്ത്രം വരെ,

ശാസ്ത്രം കണ്ടെത്തുന്നത് ഇതാണ്. ഒരേ കാരണത്തിന് ഒരേ ഫലം

എന്ന നിയമം സാർവത്രികമല്ല ഇത് നമ്മക്ക് ഇപ്പോൾ വിപുലമായേ ന്യൂറൽ നെറ്റ്‌വർക്കിന്, എ ഐ തുടങ്ങിയവ കാട്ടിത്തരുന്നു. പ്രകൃതിയുടെ അടിസ്ഥാന പ്രവാഹം സ്റ്റോകാസ്റ്റിക് പ്രോസസ്സുകൾ ഉൾക്കൊള്ളുന്നതാണ്. സംഭവങ്ങളെ സംബന്ധിച്ച ആശയവിനിമയ പ്രക്രിയകൾ മൂലം ഒരേ ആരംഭാവസ്ഥയിൽ നിന്ന് വ്യത്യസ്ത ഫലങ്ങൾ ഉണ്ടാകാം; ചില സംഭവങ്ങൾ ക്രമരഹിതത അടിസ്ഥാനത്തിലാണ് വിശദീകരിക്കപ്പെടുന്നത്. ശാസ്ത്രീയ ബോധത്തിന്റെ വിപുലീകരണം ആണ് ഇത് ശാസ്ത്രത്തിന്റെ പരാജയമല്ല. ശാസ്ത്രം കണ്ടെത്തിയ ഒരു ആഴത്തിലുള്ള തിരിച്ചറിവാണ്. ഡീറ്റെർമിനിസം സർവത്രികമാണെന്ന് ശാസ്ത്രം അവകാശപ്പെട്ടിട്ടില്ല. മറിച്ച്, ഡീറ്റെർമിനിസം സർവത്രികമല്ലെന്ന കണ്ടെത്തൽ തന്നെ ശാസ്ത്രത്തിന്റെ നേട്ടമാണ്. സ്റ്റോക്സ്റ്റിക് പ്രോസസ്സസ് ഡീറ്റെർമിനിസം-നെ നിഷേധിക്കുന്നില്ല; മറിച്ച്, ഡീറ്റെർമിനിസം പ്രവർത്തിക്കുന്ന പരിധികളെ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് സ്റ്റോക്സ്റ്റിക് പ്രോസസ്സസ് ശാസ്ത്രത്തിന്റെ നിലയായി മനസ്സിലാക്കേണ്ടത്.

 

ശാസ്ത്രീയ ഗവേഷണ വിപുലീകരണം

ഇവിടെയാണ് “ശാസ്ത്രീയം” എന്ന ആശയം അതിന്റെ പൂർണ്ണ അർത്ഥത്തിൽ എത്തുന്നത്. ശാസ്ത്രീയ ഗവേഷണം ഡെടെർമിനിസ്റ്റിക് നിയമങ്ങൾ പ്രയോഗിക്കുന്നതിലോ സ്റ്റോക്സ്റ്റിക് ഡാറ്റ ശേഖരിക്കുന്നതിലോ മാത്രം ഒതുങ്ങുന്നില്ല.

ശാസ്ത്രീയ ഗവേഷണം എന്നത് കോൺസയസ് ആയുള്ള റിസർച്ച് ആൻഡ് ഡെവലപ്പ്പമെന്റാണ്.

കോൺസയസ് ആയുള്ള റിസർച്ച് എന്നത്, ഗവേഷകൻ തന്റെ പ്രവർത്തനത്തിന്റെ നില തിരിച്ചറിയുന്നതാണ്. ഡീറ്റെർമിനിസം എവിടെയാണ് ബാധകമാകുന്നത്, സ്റ്റോക്സ്റ്റിസിറ്റി എവിടെയാണ് അടിസ്ഥാന സ്വഭാവമാകുന്നത്, ഉപയോഗിക്കുന്ന മോഡലുകളുടെ പരിധികൾ എന്തൊക്കെയാണെന്ന് തിരിച്ചറിയുന്ന ബോധാവസ്ഥയാണ് ഇത്.

ഈ ബോധാവസ്ഥയിൽ, ഗവേഷണം വെറും സാങ്കേതിക പ്രക്രിയയല്ല. അതിന് സാമൂഹികവും പരിസ്ഥിതിയുമായ ഫലങ്ങളുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകും. ഗവേഷണം ചെയ്യുന്ന അറിവ് എങ്ങനെ ഉപയോഗിക്കപ്പെടും, അത് ആരെ ബാധിക്കും, എന്ത് മാറ്റങ്ങൾ ഉണ്ടാക്കും ഈ ചോദ്യങ്ങൾ ഗവേഷണത്തിന്റെ ഭാഗമാകുന്നു.

 

ചിതം സമ്പൂർണം

ഇവയെല്ലാം ചേർത്തുനോക്കുമ്പോൾ, ശാസ്ത്രീയം എന്നത് ഒരു ഫോർമുലയോ നിയമമോ അല്ല. അത് ഒരു ബോധാവസ്ഥയാണ്. ഡീറ്റെർമിനിസം വിദ്യാഭ്യാസത്തിന്റെ അടിത്തറയായി പ്രവർത്തിക്കുന്നുവെന്ന് തിരിച്ചറിയുകയും, സ്റ്റോക്സ്റ്റിക് പ്രോസസ്സസ് ശാസ്ത്രത്തിന്റെ നിലയാണെന്ന് അംഗീകരിക്കുകയും, ഈ രണ്ടിന്റെയും പരിധികളോട് ബോധപൂർവമായ സമീപനം കൈക്കൊള്ളുകയും ചെയ്യുന്ന ഗവേഷണമാണ് ശാസ്ത്രീയ ഗവേഷണo പോളിസികൾ ആയി വിപുലീകരിക്കപ്പെടുന്നു